Monday, January 14, 2013

Confidence meter,,,,,,,,,,,,,,,,

അന്ന്‍ എന്‍റെ കോള്‍സ് ഒക്കെ പതിവിലും നേരത്തെ കഴിഞ്ഞിരുന്നു.  ഞാന്‍ തിരിച്ച് എറണാകുളത്തേക്ക് വരാന്‍ വേണ്ടി കോട്ടയം KSRTC standil എത്തി.  നേരെ പോയി  ഒരു കുപ്പി വെള്ളമൊക്കെ വാങ്ങിവെച്ചു, ബസിനായി കാത്തു നിന്നു .
ബസ്‌ സ്റ്റാന്റ് അല്ലെ? സമയം പോക്കാന്‍  വേറെവല്ലതും വേണോ? അങ്ങനെ നിന്നു നിന്നു ബസ്സുകള്‍ പലതും പോയി. ചിലത് FP അല്ലായിരുന്നു, ചിലത് ലുക്ക് പോരായിരുന്നു, മറ്റു ചിലതില്‍ 'യാത്രക്കാര്‍"""' അത്രയ്ക്ക് പോരായിരുന്നു. അങ്ങനെ എനിക്ക്‌ എല്ലാം കൊണ്ടും ബോധിച്ച  ആ SF വന്നു.

ഞാന്‍ വേഗം  എന്നെ അത്ര നേരം  അവിടെ പിടിച്ചു നിര്‍ത്തിയ എല്ലാവരോടും ഒതുക്കത്തില്‍ ഒരു Bye ഒക്കെ പറഞ്ഞ്  ബസില്‍ കയറി. ബസ്സില്‍ മൊത്തത്തില്‍ ഒന്നു പരതി നോക്കി എല്ലാം കൊണ്ടും ബോധിച്ച ഒരു സീറ്റില്‍ കയറിയങ്ങിരുന്നു. ഇരുന്നിട്ട് സീറ്റ് ഒക്കെ ഒന്നിളക്കി നോക്കി.കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ? കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസ്‌ ഫുള്ളായി.

ബസ്‌ ഡ്രൈവര്‍ വന്നു, വണ്ടി  ആ സ്റ്റാന്ടില്‍ നിന്ന്  പുറത്തേക്ക് എടുത്തേയുള്ളൂ  , അതാ വരുന്നു കൊച്ചിനെയും എഴുന്നെള്ളിച്ചു കൊണ്ടൊരു അമ്മച്ചി!!!!!. എനിക്ക് അപ്പോഴേ അപകടം മണത്തു. വേഗം തന്നെ കണ്ണുകള്‍ ഇറുക്കിയടച്ച് അഗാധമായ ഉറക്കത്തിലേക്ക്ഊളിയിട്ടു.

Myr@#$$e ഈ അമ്മച്ചിക്കൊന്നും ഒരു പണിം ഇല്ലേ ? വേറെ എന്തോരം സീറ്റ്‌ ഉള്ള ബസാ  സ്റ്റാന്‍ഡില്‍ കിടക്കുന്നേ ..അതിലൊന്നും കേറിക്കൂടെ . മനുഷ്യന്‍റെ മനസമാധാനം കെടുത്താന്‍ ! അല്ല , ഞാന്‍ എന്തിനു ടെന്‍ഷന്‍ അടിയ്ക്കണം ? പെണ്ണുങ്ങള്‍ അല്ലെ സീറ്റ്‌ കൊടുക്കേണ്ടേ ? പോരാത്തതിന് എന്‍റെ കുറേ front ലുമാണ് അമ്മച്ചി , അവിടെ ഉള്ളവര്‍ സീറ്റ്‌ കൊടുക്കട്ടെ ...

സമയം കഴിയും തോറും അടിവയറ്റിന്നു ഒരു കിരുകിരുപ്പ്‌ .,എന്താന്നറിയില്ല ,, ഒരു സുഖോം  ഇല്ല... അമ്മച്ചിക്കിപ്പൊഴും സീറ്റ്‌ കിട്ടീലെ ?  അമ്മച്ചി കുറച്ചൂടെ ബാക്കിലേക്കിറങ്ങിയോ ? അല്ല ഞാന്‍ ഈ ഏറണാകുളം വരെ പോകുന്നതോണ്ടായിരുന്നു , അല്ലേല്‍ സീറ്റ്‌ കൊടുത്തേനെ .. ഈ അടുത്ത് ഇറങ്ങുന്നവര്‍ക്ക് സീറ്റ്‌ കൊടുത്താലെന്താ ?
ഈ പെണ്ണുങ്ങള്‍ക്കൊന്നും ഒരു നാണോം ഇല്ലേ ഇങ്ങനെ ഞെളിഞ്ഞിരിക്കാന്‍ സീറ്റില്‍ ... പണ്ടാരമടങ്ങാന്‍ !! ഇവളുമാരൊന്നും സമ്മതിക്കില്ലല്ലോ...


അവസാനം എന്‍റെ  ഉള്ളിലെ പൗരബോധം സട കുടഞ്ഞെഴുന്നേറ്റു .. കൂട്ടത്തില്‍ ഞാനും ... ' അല്ലയോ അമ്മച്ചിയേ , എന്‍റെ ഈ സീറ്റിലേക്ക് ഉപവിഷ്ടയായാലും ". അമ്മച്ചി ആ സീറ്റില്‍ ഇരുന്നു കൊണ്ടെന്നെ ഒരു ചെറിയ ചിരിയോടെ നോക്കി .. അപ്പോ എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു ..' എങ്ങനുണ്ട് സീറ്റ്‌ ' സൂപ്പര്‍ അല്ലേ '....


ഞാന്‍ പതിയെ ബസിലെ മറ്റു  ചെറ്റകളായിട്ടുള്ള എന്‍റെ ബസ്‌ മേറ്റ്സി നെ നോക്കി .. അത്രേം നേരം തലേം കുമ്പിട്ട്‌ ഉറക്കം നടിച്ചിരുന്ന പലരും തല പൊക്കിത്തുടങ്ങി .. പൊക്കടാ പൊക്ക് ,, ഞാന്‍ അപ്പോ ഒരു ജേതാവിന്‍റെ തലയെടുപ്പോടു കൂടി അവരെയൊക്കെ ഇങ്ങനെ നോക്കി ചോദിച്ചു ...' ഒരു പാവം പിടിച്ച അമ്മച്ചിക്കും കൊച്ചുമോനും സീറ്റ്‌ കൊടുക്കാന്‍ ഒരുത്തനും ഇല്ലെടാ ഇവിടെ ?'


കുറച്ചു കഴിഞ്ഞപ്പഴേക്കും ബസില്‍ തിരക്ക് കൂടിക്കൂടി വന്നു . അമ്മച്ചിടെ സ്റ്റോപ്പ്‌ വന്നപ്പോ ഈ വീര യോദ്ധാവിനെ ഒരു പുല്ലു വില വെയ്ക്കാതെ നമ്മുടെ പാവം  അമ്മച്ചി ആ ' എന്‍റെ സീറ്റ്‌' വേറെ ആര്‍ക്കോ കൊടുത്ത് ഇറങ്ങിപ്പോവേം ചെയ്തു .. അല്ല ഈ എന്നെ പറഞ്ഞാ മതിയല്ലോ ? എന്‍റെ സീറ്റ്‌ എനിക്ക് തന്നെ തരാനുള്ള ഒരു മര്യാദ പോലും കാണിക്കാത്ത ഈ അമ്മച്ചിമാര്‍ ആണ് ഈ നാടിന്‍റെ ശാപം . ഞങ്ങള്‍ ഈ കുട്ട്യോളെ വെറുതെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . പാവം യുവ തലമുറ .. അവരെ മനസ്സിലാക്കാന്‍ ആരുമില്ലല്ലോ .. മുന്നിലെ എഴുന്നേറ്റു കൊടുക്കാത്ത ആ ചേച്ചിമാരേം പറഞ്ഞിട്ട് കാര്യമില്ല . ഇവറ്റകള്‍ ഇങ്ങനല്ലേ പെരുമാറുന്നത് ....


ആ മഞ്ഞ ചുരിദാറുകാരിയുടെ നോട്ടത്തില്‍ ഒരു ആരാധന ഇല്ലാതില്ലേ ??? മറ്റുള്ളവരുടെ നോട്ടത്തില്‍ എന്തോ ഒരു വ്യത്യാസം വന്നത് പോലെ ? ഏയ്‌ ...



എന്തായാലും ഇനി സീറ്റ്‌ കിട്ടിയാലും ഇരിയ്ക്കണ്ട .. ബാക്കിലുള്ളോര്‍ക്ക് എന്നോട് ഒരു സഹതാപം തോന്നിയത് പോലെ എനിക്ക് തോന്നി , പിന്നെ കുറച്ചു ആരാധനയും . എന്തായാലും ippo മനസ്സിനൊരു സുഖം ഉണ്ട് . സീറ്റ്‌ എങ്ങാനും കൊടുക്കാതിരുന്നാല്‍ ഞാന്‍ അവിടിരുന്നു മരിച്ചേനെ എന്ന് തോന്നുന്നു.


എന്താണിത് , എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ ? ഞാന്‍ആശിച്ചു മോഹിച്ചു കിട്ടിയ സീറ്റ്‌ വിട്ടു കൊടുത്തപ്പോ എനിക്ക് ഒരു പോസിറ്റീവ് എനര്‍ജി കിട്ടിയത് പോലെ .ഒന്നും അങ്ങോട്ട ശരിയാവുന്നില്ലല്ലോ

   ആ ചേര്‍ച്ചയില്ലായ്മ എന്നെ ഒന്ന് ഇരുത്തിചിന്തിപ്പിച്ചു . അതില്‍ നിന്നും ഉണ്ടായ തിരിച്ചറിവ് വളരെ inspiring ആയി തോന്നി . നമ്മള്‍ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ പോലും നമ്മുടെ attitude ല്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്‌ .
ഒരാളുടെ confidence എന്നൊക്കെ പറയുന്നത് അയാള്‍ ചെയ്യുന്ന ഇത്തരം ചില നല്ല കാര്യങ്ങളുടെ പ്രതിഫലനം  ആണെന്ന് തോന്നുന്നു .


അയ്യോ അപ്പോ ആ അമ്മച്ചി കാരണം അല്ലേ എനിക്ക് ഈ തിരിച്ചറി?യല്‍ ഉണ്ടായേ എന്‍റെ confidence level കൂടിയേ ,?, പാവം അമ്മച്ചിയെ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു .... അല്ല അമ്മച്ചീ , ഇത് പോലെ വേറെ ഉണ്ടാ വീട്ടില്‍ ?

Wednesday, August 1, 2012

സ്മരണയ്ക്ക് ...

        ഈ ഇംഗ്ലീഷ് സിനിമയിലൊക്കെ ഒരു function കണ്ടിട്ടുണ്ട് ,, funeral ഒക്കെ കഴിഞ്ഞിട്ട് അവര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് മരിച്ച  ആളെക്കുറിച്ച് അവരുടെ അനുഭവങ്ങള്‍ അല്ലെങ്കില്‍ അവരുമായുള്ള relationship നെ കുറിച്ചൊക്കെ പറയുന്ന ഒരു function . അതെനിക്ക് വളരെ touching ആയി തോന്നിയിട്ടുണ്ട് ....

        അതു പോലെ എനിയ്ക്കു വേണ്ടപ്പെട്ട പലരും എന്നെ വിട്ടു പോയി .
എന്നെ ഞാനാക്കിയ - - അച്ഛന്റെയും അമ്മയുടെയും ഒറ്റപ്പുത്രനില്‍ നിന്നും ഇന്നത്തെ ഈ 'flexible jithu' വിലേക്ക് എന്നെ കൈ പിടിച്ചുയര്‍ത്തിയവര്‍ .. ബാല്യത്തിന്റെ നാണം കുണുങ്ങലുകളില്‍ നിന്നും സമൂഹത്തോട് ഇടപെടാന്‍ പഠിപ്പിച്ചവര്‍ ...ഏതൊരു ഷാളിന്റെയും പിറകെ വായും പൊളിച്ച് പോയിരുന്ന ആ കൗമാരക്കാരനില്‍ നിന്നും , അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള വിവേകത്തിലേക്ക് എത്തിച്ചവര്‍ .....

         അവരില്‍ ചിലര്‍ ഈ ലോകത്തു നിന്നു തന്നെ പോയി . ചിലര്‍ എന്റെ ജീവിതത്തില്‍ നിന്നും . ഇതില്‍ രണ്ടാമത്തെതാ എന്നെ കൂടുതല്‍ വിഷമിപ്പിച്ചിട്ടുള്ളത് . ..

         അവരോടെല്ലാം ഞാന്‍  പറയാന്‍ വെച്ച പലതും എനിയ്ക്ക് ഇന്നും പറയാന്‍ കഴിഞ്ഞിട്ടില്ല .അതൊക്കെ എന്റെ നെഞ്ചിലിരുന്നു വിങ്ങുകയാണ് . . ഇതു ഞാന്‍ അവര്‍ക്ക് വേണ്ടി എഴുതുന്നതല്ല . എനിയ്ക്കു വേണ്ടി എഴുതുന്നതാണ് . അങ്ങനെയെങ്കിലും എനിക്ക് ഒരു സുഖം കിട്ടട്ടെ . ഞാന്‍ അവരെ എന്തു മാത്രം സ്നേഹിച്ചിരുന്നു എന്ന് .. ഇപ്പോള്‍ ഞാന്‍ അവരെ എന്തു മാത്രം miss ചെയ്യുന്നു എന്ന് ....


                                             ജിഷ 

ഞാന്‍ ഈ 7ആം ക്ലാസ് വരെ boys only യിലാണ് പടിച്ചിരുന്നെ . അപ്പൊ ഈ girls ഉമായിട്ടുള്ള dealings ഒക്കെ വളരെ കുറവായിരുന്നു . കൂടാതെ ഒരു ചെറിയ പഠിപ്പിസ്റ്റ് എന്ന തലക്കെട്ടും ഉണ്ടായിരുന്നേ .

    {അത് പറയുമ്പോളാ ഓര്‍മ്മ വന്നത് . ഞാനേ കുറച്ച വൈകിയാ 'പ്രായപൂര്‍ത്തിയായത് '.  അന്നിവന്മാര് ഒരു വിവരവും pass ചെയ്തിരുന്നില്ലെന്നേ . അവന്മാരു നോക്കുന്ന ആ ചെറിയ ബുക്ക് മാറ്റിപ്പിടിച്ചിട്ട് ' നീ ഒന്നു പോയേ , മേഴ്സി ടീച്ചര്‍ക്ക് ആകെയുള്ള ഒരു പഠിപ്പിസ്റ്റ് ആണ് ' .. അങ്ങനെ എനിയ്ക്ക്  പ്രായപൂര്‍ത്തിയാകാന്‍ +1 വരെ കാത്തിരിയ്ക്കേണ്ടി വന്നു .......}

    
      അങ്ങനെ ജോബിന്റെയും സുധിടേം ഒക്കെ ( രണ്ടും അന്നത്തെ ഭയങ്കര ഗുണ്ടകള്‍ ആണ് ) കൂടെ പഠിച്ച്‌ ഞങ്ങള്‍ ഭയങ്കര ഗമയോടെ ഹൈ സ്കൂളില്‍ എത്തിയപ്പോഴാ ദേന്‍ട്രാ നമ്മടെ ക്ലാസ്സില്‍ പെണ്ണുങ്ങള്‍ !! ആ ഇതു കൊള്ളാമല്ലോ , ഇതാണു നിങ്ങ പറഞ്ഞ പെണ്ണുങ്ങള്‍ , ല്ലേ ... എന്തായാലും ഈ പെണ്ണുങ്ങള്‍ വന്നത് എനിയ്ക്ക് വലിയ ക്ഷീണം ആയിപ്പോയി . അവരെന്റെ ഒന്നാം സ്ഥാനം തെറിപ്പിച്ചു . (അത് വരെ ഞാന്‍ ആയിരുന്നു ക്ലാസ്സില്‍ first ഏത്? ) അതും പോരാണ്ട് എന്നെ ചൂത്താക്കിക്കളഞ്ഞു . അതൊക്കെ പോട്ടെ , നമ്മടെ ജിഷടെ കാര്യം . അങ്ങനെ ആ തിളങ്ങുന്ന കണ്ണുകള്‍  ഉള്ള , നനുത്ത ചാമ്പയ്ക്ക പോലുള്ള ചുണ്ടും , ഓമനത്തമുള്ള നുണക്കുഴിയും , നീണ്ട തിങ്ങിയ മുടിയും , ഒരു സോഡാക്കുപ്പി കണ്ണടേം വെച്ചോണ്ടൊരു ജിഷ , ഈ ഒരു  കൊച്ചുസുന്ദരി ( ഇങ്ങനെയൊക്കെ പറയണമെന്നാ എല്ലാരും പറയണത് , ശരിയായോ ആവോ ) നമ്മടെ ക്ലാസ്സിലേക്ക് വന്നു . അവള്‍ ആ ക്ലാസ്സിലേക്കല്ല , ആ സ്കൂളിലെ ഒട്ടു  മിക്കവാറും ആണ്‍പിള്ളേരുടെ നെഞ്ചിലേക്കാ കയറിയേ ...

    പിന്നെ എന്തൊക്കെ  അങ്കങ്ങള്‍ ആയിരുന്നു , ആ സ്കൂളിന്റെ ചരിത്രത്തില്‍ അന്നു വരെ ഒരു കാമുകനും പരീക്ഷിക്കാന്‍ തയ്യാറാകാത്ത സാഹസങ്ങള്‍ക്കായിരുന്നു ഞങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടി വന്നത് . ഒരുത്തന്‍ അവരുടെ എസ്കോര്‍ട്ട് ഫുള്‍ ഏറ്റെടുത്തു. പിന്നെ അവിടേം ആളു കൂടി വന്നപ്പോ , അവരു തന്നെ shift ആക്കീന്നാ തോന്നുന്നേ . ഒരുത്തന്‍ ചോക്ലേറ്റ് കൊടുക്കുന്നു , കൈ മുറിക്കുന്നു , ചോര കൊണ്ട് i love you എഴുതുന്നു .... എന്റമ്മോ ... അപ്പോഴാ എനിയ്ക്ക് മനസ്സിലായേ , ഈ പ്രേമിക്കല്‍ അത്ര എളുപ്പം പിടിച്ച പണി അല്ലാന്ന് ..

      ഈ അങ്കങ്ങളോടൊപ്പം കാലങ്ങള്‍ കടന്നു പോയി . അങ്ങനെ ഞങ്ങ പത്തിലെത്തി . ഇതു വരെ നമ്മടെ ജിഷയ്ക്കു വേണ്ടിയുള്ള ' വില്ലൊടിയ്ക്കാന്‍' ആര്‍ക്കും കഴിഞ്ഞിട്ടില്ല . ആ നേരത്താണ് അപ്പുറത്തും ഇപ്പുറത്തും ഉള്ള ചില അലവലാതികള്‍ എല്ലാം കൂടി ആ ക്ലാസ്സിനു I ക്ലാസ് എന്നു പേരും ഇട്ട് , ഞങ്ങടെ ക്ലാസ്സായ B ക്ലാസിലേക്ക് എഴുന്നള്ളിയത് . ഞങ്ങക്ക് ആദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നെ ഞങ്ങള്‍ പോട്ടേന്നു വെച്ചു .

       അപ്പോ നോക്കുമ്പോഴുണ്ടല്ലോ , ഈ മേഴ്സി ടീച്ചറുടെ ഒരു കാര്യം ,, ആ ക്ലാസ്സിലെ ഒരുത്തനെ പിടിച്ച് ക്ലാസ് ലീഡറും ആക്കി (അതിനു മുന്പ് ഞാനായിരുന്നു പലപ്പോഴും ഈ ലീഡര്‍ പണി ഒക്കെ നോക്കിയിരുന്നതേ , ഏത് ?)

     അതും ഞാന്‍ വിട്ടു . "പാവാടല്ലേ , കീറ്യെതല്ലേ , ഇട്ടോട്ടെന്നു വെച്ചപ്പോ , ദേ പൊക്കിക്കാണിക്കുന്നു . " (മനസ്സിലായില്ലേ , ഇതാ ഈ ഗവണ്മെന്റ് സ്കൂളിലൊക്കെ പഠിയ്ക്കണമെന്ന് പറയുന്നത് , അല്ല പിന്നെ ). അവനേ , നമ്മടെ ജിഷയോട് ഒരു പ്രേമം . അത് വല്യ പുത്തരിയല്ല . അവളുടെ കാമുകന്മാരുടെ എണ്ണം എടുക്കാന്‍ പോയാ ഞാന്‍ കുറേ ക്ലാസ്സുകള്‍ കയറിയിറങ്ങേണ്ടി വരും . എന്നാലും ഇവന് ഇതിന്റെ വല്ല ആവശ്യമുണ്ടോ ? അല്ല , നിങ്ങളു തന്നെ പറ .

    അതല്ല ഇവിടുത്തെ പ്രശ്നം , നമ്മടെ ജിഷക്കും ഒരു ഇളക്കം സംഭവിച്ചിട്ടുണ്ടോ എന്നൊരു doubt . എന്തിനു കൂടുതല്‍ പറയുന്നു , കാര്യങ്ങളെല്ലാം പെട്ടെന്നായി . അവരേയ് , അങ്ങനെ  പ്രേമിക്കാന്‍ തുടങ്ങി .തെറ്റ് പറയരുതല്ലോ , അവര് ഞങ്ങടെ മുന്നീക്കെടന്നു അത്യാവശ്യം നന്നായിത്തന്നെ പ്രേമിച്ചു കളഞ്ഞു .

   ജിഷ , അവള്‍ എന്നും എല്ലാവരോടും നന്നായി പെരുമാറുമായിരുന്നു , കൂട്ടത്തില്‍ എന്നോടും . പക്ഷെ, അതെനിക്ക് ഭയങ്കര കാര്യമായിരുന്നു . പത്ത് ഒക്കെ കഴിഞ്ഞിട്ട് കുറേ നാള്‍ കഴിഞ്ഞിട്ട് അവളെ ഞാന്‍ വീണ്ടും കണ്ടു . അവള്‍ടെ കസിന്റെ വീട്ടില്‍ വെച്ച് .

       ഞങ്ങള്‍ വരുന്നത് കണ്ട് അവള്‍ വീടിന്റെ അകത്തു നിന്നും വേഗം വന്നു , അപ്പോഴും അവളുടെ എപ്പോഴും കാണുന്ന ആ നനുത്ത ചിരി ഉണ്ടായിരുന്നു , ഞങ്ങളെ കണ്ട അത്ഭുതവും . ഞങ്ങളെ wish ചെയ്തു കൊണ്ട് അവള്‍ എനിക്ക് നേരെ അവളുടെ കൈ നീട്ടി . ദൈവമേ എന്താണിത് , അതും എനിക്കോ ? ജിത്തുവിന്റെ ജീവിതത്തില്‍ ആദ്യത്തെ 'പെണ്‍ ' ഷെയ്ക്ക് ഹാന്‍ഡ്‌ . അവളുടെ ആ കൈ സ്പര്‍ശം ..എന്നിലേക്ക് എന്തോ കയറിപ്പോയത് പോലെ ..

           അതൊരു തുടക്കം ആയിരുന്നു . പിന്നീടങ്ങോട്ടുള്ള കുറേ അധികം തരുണീമണികളുടെ കൈകളിലേക്കുള്ള ഒരു എളിയ തുടക്കം .

        പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല , അവള്‍ക്കറിയോന്ന് എനിയ്ക്കറിയില്ല , ഞാന്‍ അവളെ എന്റെ ആദ്യത്തെ ' girlfriend' ആക്കി . പക്ഷേ പിന്നീട് അവളോട്‌ അങ്ങനെ ഒന്ന് ഇടപെടാന്‍ പറ്റിയിട്ടില്ല . ഞാന്‍  പലവട്ടം contact ചെയ്യാന്‍ ശ്രമിച്ചിട്ടും എന്തോ contact ചെയ്യാന്‍ പറ്റിയില്ല . ഓര്‍ക്കുട്ടില്‍ friend request അയച്ചു - ഒന്നല്ല പലവട്ടം . Accept ചെയ്തില്ല - ചിലപ്പോ ഓര്‍ക്കുട്ടില്‍  active ആയിരിക്കില്ല . പിന്നെ കേട്ടു , അവളുടെ കല്യാണം കഴിഞ്ഞെന്ന് . ചിലപ്പോ ഭര്‍ത്താവ് possessive ആയതോണ്ടായിരിക്കും .( അന്ന് വീണ്ടുമൊരു തീരുമാനം എടുത്തു ... ഞാനൊരിക്കലും ഒരു possessive ഭര്‍ത്താവാവില്ല ,, ഇതു സത്യം സത്യം, ശരിയ്ക്കും സത്യം . ) അല്ലാതെ എന്റെ friend request accept ചെയ്യാതിരിയ്ക്കാനുള്ള ഒന്നും ഉള്ളതായി ഓര്‍ക്കുന്നില്ല . ഇനി എന്തെങ്കിലും ഉണ്ടോ ??
എന്നാ പറഞ്ഞാ പോരേ , മനുഷ്യന് സമാധാനം കിട്ടൂലോ !! ഇത് വല്ലാത്ത കഷ്ടമാട്ടോ . ...

    പിന്നീട് ഞാനറിഞ്ഞു , അവള്‍ ഓര്‍ക്കുട്ടില്‍ active ഒക്കെത്തന്നെയാണ് . പണ്ട് reject ചെയ്തവരുമായൊക്കെ ഇപ്പൊ നല്ല contact ഉണ്ടെന്ന് . പോരാത്തതിന് പഴയ പല അലവലാതികളുമായി മോശമല്ലാത്ത വിളികള്‍ ഒക്കെ ഉണ്ടെന്ന് . ഇത് എന്നെ വല്ലാതെ disturb ചെയ്തു . എന്തോ , ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് , എന്താ എനിക്കിവളെ ഇത്ര കാര്യം എന്ന് . School friends എപ്പോഴും school friends തന്നെ . നമ്മ എന്തൊക്കെ ജാഡയും എന്ത് സെന്റി 'യും ഒക്കെ അടിച്ചാലും അവിടെ ഒന്നും വിലപ്പോവില്ല . അവിടെ ഞാന്‍ എന്നും ആ പഴയ പത്താം ക്ലാസ്സുകാരന്‍ ആയിപ്പോയിട്ടുണ്ട് . കളങ്കമില്ലാത്ത പ്രായത്തിലെ ചങ്ങാത്തമല്ലേ , അന്ന് ഒന്നിനും വേണ്ടിയല്ലല്ലോ ആരുമായിട്ടും കൂട്ടായിരുന്നത് ? അതോണ്ടാകും അവരുടെ ഓരോരുത്തരുടെയും ചിരികളില്‍ എനിക്ക് ഇപ്പോഴും ഒരു നിഷ്കളങ്കത കാണാന്‍ കഴിയാറുണ്ട് . എന്നെ ഞാനായിട്ട് അവര്‍ക്ക് പലപ്പോഴും കാണാന്‍ പറ്റിയിരുന്നത് പോലെ .

    സിനിമയ്ക്ക് പോയപ്പോ ഒരു school  mate നെ കണ്ടു . പണീം  കഴിഞ്ഞ് രണ്ടെണ്ണം വിട്ട് രഞ്ജിത്തിന്റെ ' സ്പിരിറ്റ്‌ ' കാണാന്‍ വന്നതാ . ഉള്ള സ്പിരിറ്റ്‌ പോയെന്നാ അവന്‍ പറയുന്നത് . പെട്ടെന്നവന് മനസ്സിലായില്ല എന്നെ . ഞാന്‍ ഇപ്പൊ തടിയൊക്കെ വെച്ച് കുറച്ച് ഗ്ലാമര്‍ ആയിപ്പോയല്ലോ . ...

    " ടാ ,, ഞാന്‍ ആ മേഴ്സി ടീച്ചറുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നതാ " ഞാന്‍ പരമാവധി മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചു . നടന്നില്ല .. പിന്നെ ഞാന്‍ പതിനെട്ടാം അടവെടുത്തു . ..." ടാ ,, ആ ജിഷേടെ ക്ലാസ്സിലേ ".....

      ഓഹോ .. അവനില്‍ നിന്നും ഒരു നീണ്ട നിശ്വാസം ഉണ്ടായി . അവന്റെ കണ്ണിലെ തിളക്കം ഞാന്‍ കണ്ടു ......

                 ' എന്ത് ? ഇവനും ആ പഴയ കാമുകലിസ്റ്റില്‍ ഉള്ളവനാന്നോ ?????????????'