Monday, January 14, 2013

Confidence meter,,,,,,,,,,,,,,,,

അന്ന്‍ എന്‍റെ കോള്‍സ് ഒക്കെ പതിവിലും നേരത്തെ കഴിഞ്ഞിരുന്നു.  ഞാന്‍ തിരിച്ച് എറണാകുളത്തേക്ക് വരാന്‍ വേണ്ടി കോട്ടയം KSRTC standil എത്തി.  നേരെ പോയി  ഒരു കുപ്പി വെള്ളമൊക്കെ വാങ്ങിവെച്ചു, ബസിനായി കാത്തു നിന്നു .
ബസ്‌ സ്റ്റാന്റ് അല്ലെ? സമയം പോക്കാന്‍  വേറെവല്ലതും വേണോ? അങ്ങനെ നിന്നു നിന്നു ബസ്സുകള്‍ പലതും പോയി. ചിലത് FP അല്ലായിരുന്നു, ചിലത് ലുക്ക് പോരായിരുന്നു, മറ്റു ചിലതില്‍ 'യാത്രക്കാര്‍"""' അത്രയ്ക്ക് പോരായിരുന്നു. അങ്ങനെ എനിക്ക്‌ എല്ലാം കൊണ്ടും ബോധിച്ച  ആ SF വന്നു.

ഞാന്‍ വേഗം  എന്നെ അത്ര നേരം  അവിടെ പിടിച്ചു നിര്‍ത്തിയ എല്ലാവരോടും ഒതുക്കത്തില്‍ ഒരു Bye ഒക്കെ പറഞ്ഞ്  ബസില്‍ കയറി. ബസ്സില്‍ മൊത്തത്തില്‍ ഒന്നു പരതി നോക്കി എല്ലാം കൊണ്ടും ബോധിച്ച ഒരു സീറ്റില്‍ കയറിയങ്ങിരുന്നു. ഇരുന്നിട്ട് സീറ്റ് ഒക്കെ ഒന്നിളക്കി നോക്കി.കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ? കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസ്‌ ഫുള്ളായി.

ബസ്‌ ഡ്രൈവര്‍ വന്നു, വണ്ടി  ആ സ്റ്റാന്ടില്‍ നിന്ന്  പുറത്തേക്ക് എടുത്തേയുള്ളൂ  , അതാ വരുന്നു കൊച്ചിനെയും എഴുന്നെള്ളിച്ചു കൊണ്ടൊരു അമ്മച്ചി!!!!!. എനിക്ക് അപ്പോഴേ അപകടം മണത്തു. വേഗം തന്നെ കണ്ണുകള്‍ ഇറുക്കിയടച്ച് അഗാധമായ ഉറക്കത്തിലേക്ക്ഊളിയിട്ടു.

Myr@#$$e ഈ അമ്മച്ചിക്കൊന്നും ഒരു പണിം ഇല്ലേ ? വേറെ എന്തോരം സീറ്റ്‌ ഉള്ള ബസാ  സ്റ്റാന്‍ഡില്‍ കിടക്കുന്നേ ..അതിലൊന്നും കേറിക്കൂടെ . മനുഷ്യന്‍റെ മനസമാധാനം കെടുത്താന്‍ ! അല്ല , ഞാന്‍ എന്തിനു ടെന്‍ഷന്‍ അടിയ്ക്കണം ? പെണ്ണുങ്ങള്‍ അല്ലെ സീറ്റ്‌ കൊടുക്കേണ്ടേ ? പോരാത്തതിന് എന്‍റെ കുറേ front ലുമാണ് അമ്മച്ചി , അവിടെ ഉള്ളവര്‍ സീറ്റ്‌ കൊടുക്കട്ടെ ...

സമയം കഴിയും തോറും അടിവയറ്റിന്നു ഒരു കിരുകിരുപ്പ്‌ .,എന്താന്നറിയില്ല ,, ഒരു സുഖോം  ഇല്ല... അമ്മച്ചിക്കിപ്പൊഴും സീറ്റ്‌ കിട്ടീലെ ?  അമ്മച്ചി കുറച്ചൂടെ ബാക്കിലേക്കിറങ്ങിയോ ? അല്ല ഞാന്‍ ഈ ഏറണാകുളം വരെ പോകുന്നതോണ്ടായിരുന്നു , അല്ലേല്‍ സീറ്റ്‌ കൊടുത്തേനെ .. ഈ അടുത്ത് ഇറങ്ങുന്നവര്‍ക്ക് സീറ്റ്‌ കൊടുത്താലെന്താ ?
ഈ പെണ്ണുങ്ങള്‍ക്കൊന്നും ഒരു നാണോം ഇല്ലേ ഇങ്ങനെ ഞെളിഞ്ഞിരിക്കാന്‍ സീറ്റില്‍ ... പണ്ടാരമടങ്ങാന്‍ !! ഇവളുമാരൊന്നും സമ്മതിക്കില്ലല്ലോ...


അവസാനം എന്‍റെ  ഉള്ളിലെ പൗരബോധം സട കുടഞ്ഞെഴുന്നേറ്റു .. കൂട്ടത്തില്‍ ഞാനും ... ' അല്ലയോ അമ്മച്ചിയേ , എന്‍റെ ഈ സീറ്റിലേക്ക് ഉപവിഷ്ടയായാലും ". അമ്മച്ചി ആ സീറ്റില്‍ ഇരുന്നു കൊണ്ടെന്നെ ഒരു ചെറിയ ചിരിയോടെ നോക്കി .. അപ്പോ എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു ..' എങ്ങനുണ്ട് സീറ്റ്‌ ' സൂപ്പര്‍ അല്ലേ '....


ഞാന്‍ പതിയെ ബസിലെ മറ്റു  ചെറ്റകളായിട്ടുള്ള എന്‍റെ ബസ്‌ മേറ്റ്സി നെ നോക്കി .. അത്രേം നേരം തലേം കുമ്പിട്ട്‌ ഉറക്കം നടിച്ചിരുന്ന പലരും തല പൊക്കിത്തുടങ്ങി .. പൊക്കടാ പൊക്ക് ,, ഞാന്‍ അപ്പോ ഒരു ജേതാവിന്‍റെ തലയെടുപ്പോടു കൂടി അവരെയൊക്കെ ഇങ്ങനെ നോക്കി ചോദിച്ചു ...' ഒരു പാവം പിടിച്ച അമ്മച്ചിക്കും കൊച്ചുമോനും സീറ്റ്‌ കൊടുക്കാന്‍ ഒരുത്തനും ഇല്ലെടാ ഇവിടെ ?'


കുറച്ചു കഴിഞ്ഞപ്പഴേക്കും ബസില്‍ തിരക്ക് കൂടിക്കൂടി വന്നു . അമ്മച്ചിടെ സ്റ്റോപ്പ്‌ വന്നപ്പോ ഈ വീര യോദ്ധാവിനെ ഒരു പുല്ലു വില വെയ്ക്കാതെ നമ്മുടെ പാവം  അമ്മച്ചി ആ ' എന്‍റെ സീറ്റ്‌' വേറെ ആര്‍ക്കോ കൊടുത്ത് ഇറങ്ങിപ്പോവേം ചെയ്തു .. അല്ല ഈ എന്നെ പറഞ്ഞാ മതിയല്ലോ ? എന്‍റെ സീറ്റ്‌ എനിക്ക് തന്നെ തരാനുള്ള ഒരു മര്യാദ പോലും കാണിക്കാത്ത ഈ അമ്മച്ചിമാര്‍ ആണ് ഈ നാടിന്‍റെ ശാപം . ഞങ്ങള്‍ ഈ കുട്ട്യോളെ വെറുതെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . പാവം യുവ തലമുറ .. അവരെ മനസ്സിലാക്കാന്‍ ആരുമില്ലല്ലോ .. മുന്നിലെ എഴുന്നേറ്റു കൊടുക്കാത്ത ആ ചേച്ചിമാരേം പറഞ്ഞിട്ട് കാര്യമില്ല . ഇവറ്റകള്‍ ഇങ്ങനല്ലേ പെരുമാറുന്നത് ....


ആ മഞ്ഞ ചുരിദാറുകാരിയുടെ നോട്ടത്തില്‍ ഒരു ആരാധന ഇല്ലാതില്ലേ ??? മറ്റുള്ളവരുടെ നോട്ടത്തില്‍ എന്തോ ഒരു വ്യത്യാസം വന്നത് പോലെ ? ഏയ്‌ ...



എന്തായാലും ഇനി സീറ്റ്‌ കിട്ടിയാലും ഇരിയ്ക്കണ്ട .. ബാക്കിലുള്ളോര്‍ക്ക് എന്നോട് ഒരു സഹതാപം തോന്നിയത് പോലെ എനിക്ക് തോന്നി , പിന്നെ കുറച്ചു ആരാധനയും . എന്തായാലും ippo മനസ്സിനൊരു സുഖം ഉണ്ട് . സീറ്റ്‌ എങ്ങാനും കൊടുക്കാതിരുന്നാല്‍ ഞാന്‍ അവിടിരുന്നു മരിച്ചേനെ എന്ന് തോന്നുന്നു.


എന്താണിത് , എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ ? ഞാന്‍ആശിച്ചു മോഹിച്ചു കിട്ടിയ സീറ്റ്‌ വിട്ടു കൊടുത്തപ്പോ എനിക്ക് ഒരു പോസിറ്റീവ് എനര്‍ജി കിട്ടിയത് പോലെ .ഒന്നും അങ്ങോട്ട ശരിയാവുന്നില്ലല്ലോ

   ആ ചേര്‍ച്ചയില്ലായ്മ എന്നെ ഒന്ന് ഇരുത്തിചിന്തിപ്പിച്ചു . അതില്‍ നിന്നും ഉണ്ടായ തിരിച്ചറിവ് വളരെ inspiring ആയി തോന്നി . നമ്മള്‍ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ പോലും നമ്മുടെ attitude ല്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്‌ .
ഒരാളുടെ confidence എന്നൊക്കെ പറയുന്നത് അയാള്‍ ചെയ്യുന്ന ഇത്തരം ചില നല്ല കാര്യങ്ങളുടെ പ്രതിഫലനം  ആണെന്ന് തോന്നുന്നു .


അയ്യോ അപ്പോ ആ അമ്മച്ചി കാരണം അല്ലേ എനിക്ക് ഈ തിരിച്ചറി?യല്‍ ഉണ്ടായേ എന്‍റെ confidence level കൂടിയേ ,?, പാവം അമ്മച്ചിയെ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു .... അല്ല അമ്മച്ചീ , ഇത് പോലെ വേറെ ഉണ്ടാ വീട്ടില്‍ ?