ഈ ഇംഗ്ലീഷ് സിനിമയിലൊക്കെ ഒരു function കണ്ടിട്ടുണ്ട് ,, funeral ഒക്കെ കഴിഞ്ഞിട്ട് അവര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് മരിച്ച ആളെക്കുറിച്ച് അവരുടെ അനുഭവങ്ങള്‍ അല്ലെങ്കില്‍ അവരുമായുള്ള relationship നെ കുറിച്ചൊക്കെ പറയുന്ന ഒരു function . അതെനിക്ക് വളരെ touching ആയി തോന്നിയിട്ടുണ്ട് ....
അതു പോലെ എനിയ്ക്കു വേണ്ടപ്പെട്ട പലരും എന്നെ വിട്ടു പോയി .
എന്നെ ഞാനാക്കിയ - - അച്ഛന്റെയും അമ്മയുടെയും ഒറ്റപ്പുത്രനില് നിന്നും ഇന്നത്തെ ഈ 'flexible jithu' വിലേക്ക് എന്നെ കൈ പിടിച്ചുയര്‍ത്തിയവര്‍ .. ബാല്യത്തിന്റെ നാണം കുണുങ്ങലുകളില് നിന്നും സമൂഹത്തോട് ഇടപെടാന്‍ പഠിപ്പിച്ചവര്‍ ...ഏതൊരു ഷാളിന്റെയും പിറകെ വായും പൊളിച്ച് പോയിരുന്ന ആ കൗമാരക്കാരനില്‍ നിന്നും , അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള വിവേകത്തിലേക്ക് എത്തിച്ചവര്‍ .....
അവരില്‍ ചിലര്‍ ഈ ലോകത്തു നിന്നു തന്നെ പോയി . ചിലര്‍ എന്റെ ജീവിതത്തില്‍ നിന്നും . ഇതില്‍ രണ്ടാമത്തെതാ എന്നെ കൂടുതല്‍ വിഷമിപ്പിച്ചിട്ടുള്ളത് . ..
അവരോടെല്ലാം ഞാന്‍ പറയാന്‍ വെച്ച പലതും എനിയ്ക്ക് ഇന്നും പറയാന്‍ കഴിഞ്ഞിട്ടില്ല .അതൊക്കെ എന്റെ നെഞ്ചിലിരുന്നു വിങ്ങുകയാണ് . . ഇതു ഞാന്‍ അവര്‍ക്ക് വേണ്ടി എഴുതുന്നതല്ല . എനിയ്ക്കു വേണ്ടി എഴുതുന്നതാണ് . അങ്ങനെയെങ്കിലും എനിക്ക് ഒരു സുഖം കിട്ടട്ടെ . ഞാന്‍ അവരെ എന്തു മാത്രം സ്നേഹിച്ചിരുന്നു എന്ന് .. ഇപ്പോള്‍ ഞാന്‍ അവരെ എന്തു മാത്രം miss ചെയ്യുന്നു എന്ന് ....
ജിഷ
ഞാന്‍ ഈ 7ആം ക്ലാസ് വരെ boys only യിലാണ് പടിച്ചിരുന്നെ . അപ്പൊ ഈ girls ഉമായിട്ടുള്ള dealings ഒക്കെ വളരെ കുറവായിരുന്നു . കൂടാതെ ഒരു ചെറിയ പഠിപ്പിസ്റ്റ് എന്ന തലക്കെട്ടും ഉണ്ടായിരുന്നേ .
{അത് പറയുമ്പോളാ ഓര്‍മ്മ വന്നത് . ഞാനേ കുറച്ച വൈകിയാ 'പ്രായപൂര്‍ത്തിയായത് '. അന്നിവന്മാര് ഒരു വിവരവും pass ചെയ്തിരുന്നില്ലെന്നേ . അവന്മാരു നോക്കുന്ന ആ ചെറിയ ബുക്ക് മാറ്റിപ്പിടിച്ചിട്ട് ' നീ ഒന്നു പോയേ , മേഴ്സി ടീച്ചര്‍ക്ക് ആകെയുള്ള ഒരു പഠിപ്പിസ്റ്റ് ആണ് ' .. അങ്ങനെ എനിയ്ക്ക് പ്രായപൂര്‍ത്തിയാകാന്‍ +1 വരെ കാത്തിരിയ്ക്കേണ്ടി വന്നു .......}
അങ്ങനെ ജോബിന്റെയും സുധിടേം ഒക്കെ ( രണ്ടും അന്നത്തെ ഭയങ്കര ഗുണ്ടകള്‍ ആണ് ) കൂടെ പഠിച്ച് ഞങ്ങള്‍ ഭയങ്കര ഗമയോടെ ഹൈ സ്കൂളില്‍ എത്തിയപ്പോഴാ ദേന്ട്രാ നമ്മടെ ക്ലാസ്സില്‍ പെണ്ണുങ്ങള് !! ആ ഇതു കൊള്ളാമല്ലോ , ഇതാണു നിങ്ങ പറഞ്ഞ പെണ്ണുങ്ങള് , ല്ലേ ... എന്തായാലും ഈ പെണ്ണുങ്ങള് വന്നത് എനിയ്ക്ക് വലിയ ക്ഷീണം ആയിപ്പോയി . അവരെന്റെ ഒന്നാം സ്ഥാനം തെറിപ്പിച്ചു . (അത് വരെ ഞാന്‍ ആയിരുന്നു ക്ലാസ്സില്‍ first ഏത്? ) അതും പോരാണ്ട് എന്നെ ചൂത്താക്കിക്കളഞ്ഞു . അതൊക്കെ പോട്ടെ , നമ്മടെ ജിഷടെ കാര്യം . അങ്ങനെ ആ തിളങ്ങുന്ന കണ്ണുകള്‍ ഉള്ള , നനുത്ത ചാമ്പയ്ക്ക പോലുള്ള ചുണ്ടും , ഓമനത്തമുള്ള നുണക്കുഴിയും , നീണ്ട തിങ്ങിയ മുടിയും , ഒരു സോഡാക്കുപ്പി കണ്ണടേം വെച്ചോണ്ടൊരു ജിഷ , ഈ ഒരു കൊച്ചുസുന്ദരി ( ഇങ്ങനെയൊക്കെ പറയണമെന്നാ എല്ലാരും പറയണത് , ശരിയായോ ആവോ ) നമ്മടെ ക്ലാസ്സിലേക്ക് വന്നു . അവള് ആ ക്ലാസ്സിലേക്കല്ല , ആ സ്കൂളിലെ ഒട്ടു മിക്കവാറും ആണ്പിള്ളേരുടെ നെഞ്ചിലേക്കാ കയറിയേ ...
പിന്നെ എന്തൊക്കെ അങ്കങ്ങള്‍ ആയിരുന്നു , ആ സ്കൂളിന്റെ ചരിത്രത്തില്‍ അന്നു വരെ ഒരു കാമുകനും പരീക്ഷിക്കാന്‍ തയ്യാറാകാത്ത സാഹസങ്ങള്ക്കായിരുന്നു ഞങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടി വന്നത് . ഒരുത്തന് അവരുടെ എസ്കോര്‍ട്ട് ഫുള്‍ ഏറ്റെടുത്തു. പിന്നെ അവിടേം ആളു കൂടി വന്നപ്പോ , അവരു തന്നെ shift ആക്കീന്നാ തോന്നുന്നേ . ഒരുത്തന് ചോക്ലേറ്റ് കൊടുക്കുന്നു , കൈ മുറിക്കുന്നു , ചോര കൊണ്ട് i love you എഴുതുന്നു .... എന്റമ്മോ ... അപ്പോഴാ എനിയ്ക്ക് മനസ്സിലായേ , ഈ പ്രേമിക്കല് അത്ര എളുപ്പം പിടിച്ച പണി അല്ലാന്ന് ..
ഈ അങ്കങ്ങളോടൊപ്പം കാലങ്ങള്‍ കടന്നു പോയി . അങ്ങനെ ഞങ്ങ പത്തിലെത്തി . ഇതു വരെ നമ്മടെ ജിഷയ്ക്കു വേണ്ടിയുള്ള ' വില്ലൊടിയ്ക്കാന്‍' ആര്‍ക്കും കഴിഞ്ഞിട്ടില്ല . ആ നേരത്താണ് അപ്പുറത്തും ഇപ്പുറത്തും ഉള്ള ചില അലവലാതികള്‍ എല്ലാം കൂടി ആ ക്ലാസ്സിനു I ക്ലാസ് എന്നു പേരും ഇട്ട് , ഞങ്ങടെ ക്ലാസ്സായ B ക്ലാസിലേക്ക് എഴുന്നള്ളിയത് . ഞങ്ങക്ക് ആദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നെ ഞങ്ങള്‍ പോട്ടേന്നു വെച്ചു .
അപ്പോ നോക്കുമ്പോഴുണ്ടല്ലോ , ഈ മേഴ്സി ടീച്ചറുടെ ഒരു കാര്യം ,, ആ ക്ലാസ്സിലെ ഒരുത്തനെ പിടിച്ച് ക്ലാസ് ലീഡറും ആക്കി (അതിനു മുന്‍പ് ഞാനായിരുന്നു പലപ്പോഴും ഈ ലീഡര്‍ പണി ഒക്കെ നോക്കിയിരുന്നതേ , ഏത് ?)
അതും ഞാന്‍ വിട്ടു . "പാവാടല്ലേ , കീറ്യെതല്ലേ , ഇട്ടോട്ടെന്നു വെച്ചപ്പോ , ദേ പൊക്കിക്കാണിക്കുന്നു . " (മനസ്സിലായില്ലേ , ഇതാ ഈ ഗവണ്മെന്റ് സ്കൂളിലൊക്കെ പഠിയ്ക്കണമെന്ന് പറയുന്നത് , അല്ല പിന്നെ ). അവനേ , നമ്മടെ ജിഷയോട് ഒരു പ്രേമം . അത് വല്യ പുത്തരിയല്ല . അവളുടെ കാമുകന്മാരുടെ എണ്ണം എടുക്കാന്‍ പോയാ ഞാന്‍ കുറേ ക്ലാസ്സുകള്‍ കയറിയിറങ്ങേണ്ടി വരും . എന്നാലും ഇവന് ഇതിന്റെ വല്ല ആവശ്യമുണ്ടോ ? അല്ല , നിങ്ങളു തന്നെ പറ .
അതല്ല ഇവിടുത്തെ പ്രശ്നം , നമ്മടെ ജിഷക്കും ഒരു ഇളക്കം സംഭവിച്ചിട്ടുണ്ടോ എന്നൊരു doubt . എന്തിനു കൂടുതല്‍ പറയുന്നു , കാര്യങ്ങളെല്ലാം പെട്ടെന്നായി . അവരേയ് , അങ്ങനെ പ്രേമിക്കാന്‍ തുടങ്ങി .തെറ്റ് പറയരുതല്ലോ , അവര്‍ ഞങ്ങടെ മുന്നീക്കെടന്നു അത്യാവശ്യം നന്നായിത്തന്നെ പ്രേമിച്ചു കളഞ്ഞു .
ജിഷ , അവള് എന്നും എല്ലാവരോടും നന്നായി പെരുമാറുമായിരുന്നു , കൂട്ടത്തില്‍ എന്നോടും . പക്ഷെ, അതെനിക്ക് ഭയങ്കര കാര്യമായിരുന്നു . പത്ത് ഒക്കെ കഴിഞ്ഞിട്ട് കുറേ നാള് കഴിഞ്ഞിട്ട് അവളെ ഞാന്‍ വീണ്ടും കണ്ടു . അവള്ടെ കസിന്റെ വീട്ടില്‍ വെച്ച് .
ഞങ്ങള്‍ വരുന്നത് കണ്ട് അവള് വീടിന്റെ അകത്തു നിന്നും വേഗം വന്നു , അപ്പോഴും അവളുടെ എപ്പോഴും കാണുന്ന ആ നനുത്ത ചിരി ഉണ്ടായിരുന്നു , ഞങ്ങളെ കണ്ട അത്ഭുതവും . ഞങ്ങളെ wish ചെയ്തു കൊണ്ട് അവള് എനിക്ക് നേരെ അവളുടെ കൈ നീട്ടി . ദൈവമേ എന്താണിത് , അതും എനിക്കോ ? ജിത്തുവിന്റെ ജീവിതത്തില്‍ ആദ്യത്തെ 'പെണ് ' ഷെയ്ക്ക് ഹാന്‍ഡ് . അവളുടെ ആ കൈ സ്പര്‍ശം ..എന്നിലേക്ക് എന്തോ കയറിപ്പോയത് പോലെ ..
അതൊരു തുടക്കം ആയിരുന്നു . പിന്നീടങ്ങോട്ടുള്ള കുറേ അധികം തരുണീമണികളുടെ കൈകളിലേക്കുള്ള ഒരു എളിയ തുടക്കം .
പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല , അവള്ക്കറിയോന്ന് എനിയ്ക്കറിയില്ല , ഞാന്‍ അവളെ എന്റെ ആദ്യത്തെ ' girlfriend' ആക്കി . പക്ഷേ പിന്നീട് അവളോട് അങ്ങനെ ഒന്ന് ഇടപെടാന്‍ പറ്റിയിട്ടില്ല . ഞാന്‍ പലവട്ടം contact ചെയ്യാന്‍ ശ്രമിച്ചിട്ടും എന്തോ contact ചെയ്യാന്‍ പറ്റിയില്ല . ഓര്‍ക്കുട്ടില്‍ friend request അയച്ചു - ഒന്നല്ല പലവട്ടം . Accept ചെയ്തില്ല - ചിലപ്പോ ഓര്‍ക്കുട്ടില്‍ active ആയിരിക്കില്ല . പിന്നെ കേട്ടു , അവളുടെ കല്യാണം കഴിഞ്ഞെന്ന് . ചിലപ്പോ ഭര്‍ത്താവ് possessive ആയതോണ്ടായിരിക്കും .( അന്ന് വീണ്ടുമൊരു തീരുമാനം എടുത്തു ... ഞാനൊരിക്കലും ഒരു possessive ഭര്‍ത്താവാവില്ല ,, ഇതു സത്യം സത്യം, ശരിയ്ക്കും സത്യം . ) അല്ലാതെ എന്റെ friend request accept ചെയ്യാതിരിയ്ക്കാനുള്ള ഒന്നും ഉള്ളതായി ഓര്‍ക്കുന്നില്ല . ഇനി എന്തെങ്കിലും ഉണ്ടോ ??
എന്നാ പറഞ്ഞാ പോരേ , മനുഷ്യന് സമാധാനം കിട്ടൂലോ !! ഇത് വല്ലാത്ത കഷ്ടമാട്ടോ . ...
പിന്നീട് ഞാനറിഞ്ഞു , അവള് ഓര്‍ക്കുട്ടില്‍ active ഒക്കെത്തന്നെയാണ് . പണ്ട് reject ചെയ്തവരുമായൊക്കെ ഇപ്പൊ നല്ല contact ഉണ്ടെന്ന് . പോരാത്തതിന് പഴയ പല അലവലാതികളുമായി മോശമല്ലാത്ത വിളികള്‍ ഒക്കെ ഉണ്ടെന്ന് . ഇത് എന്നെ വല്ലാതെ disturb ചെയ്തു . എന്തോ , ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് , എന്താ എനിക്കിവളെ ഇത്ര കാര്യം എന്ന് . School friends എപ്പോഴും school friends തന്നെ . നമ്മ എന്തൊക്കെ ജാഡയും എന്ത് സെന്റി 'യും ഒക്കെ അടിച്ചാലും അവിടെ ഒന്നും വിലപ്പോവില്ല . അവിടെ ഞാന്‍ എന്നും ആ പഴയ പത്താം ക്ലാസ്സുകാരന് ആയിപ്പോയിട്ടുണ്ട് . കളങ്കമില്ലാത്ത പ്രായത്തിലെ ചങ്ങാത്തമല്ലേ , അന്ന് ഒന്നിനും വേണ്ടിയല്ലല്ലോ ആരുമായിട്ടും കൂട്ടായിരുന്നത് ? അതോണ്ടാകും അവരുടെ ഓരോരുത്തരുടെയും ചിരികളില്‍ എനിക്ക് ഇപ്പോഴും ഒരു നിഷ്കളങ്കത കാണാന്‍ കഴിയാറുണ്ട് . എന്നെ ഞാനായിട്ട് അവര്‍ക്ക് പലപ്പോഴും കാണാന്‍ പറ്റിയിരുന്നത് പോലെ .
സിനിമയ്ക്ക് പോയപ്പോ ഒരു school mate നെ കണ്ടു . പണീം കഴിഞ്ഞ് രണ്ടെണ്ണം വിട്ട് രഞ്ജിത്തിന്റെ ' സ്പിരിറ്റ് ' കാണാന്‍ വന്നതാ . ഉള്ള സ്പിരിറ്റ് പോയെന്നാ അവന് പറയുന്നത് . പെട്ടെന്നവന് മനസ്സിലായില്ല എന്നെ . ഞാന്‍ ഇപ്പൊ തടിയൊക്കെ വെച്ച് കുറച്ച് ഗ്ലാമര്‍ ആയിപ്പോയല്ലോ . ...
" ടാ ,, ഞാന്‍ ആ മേഴ്സി ടീച്ചറുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നതാ " ഞാന്‍ പരമാവധി മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചു . നടന്നില്ല .. പിന്നെ ഞാന്‍ പതിനെട്ടാം അടവെടുത്തു . ..." ടാ ,, ആ ജിഷേടെ ക്ലാസ്സിലേ ".....
ഓഹോ .. അവനില്‍ നിന്നും ഒരു നീണ്ട നിശ്വാസം ഉണ്ടായി . അവന്റെ കണ്ണിലെ തിളക്കം ഞാന്‍ കണ്ടു ......
' എന്ത് ? ഇവനും ആ പഴയ കാമുകലിസ്റ്റില് ഉള്ളവനാന്നോ ?????????????'