Wednesday, August 1, 2012

സ്മരണയ്ക്ക് ...

        ഈ ഇംഗ്ലീഷ് സിനിമയിലൊക്കെ ഒരു function കണ്ടിട്ടുണ്ട് ,, funeral ഒക്കെ കഴിഞ്ഞിട്ട് അവര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് മരിച്ച  ആളെക്കുറിച്ച് അവരുടെ അനുഭവങ്ങള്‍ അല്ലെങ്കില്‍ അവരുമായുള്ള relationship നെ കുറിച്ചൊക്കെ പറയുന്ന ഒരു function . അതെനിക്ക് വളരെ touching ആയി തോന്നിയിട്ടുണ്ട് ....

        അതു പോലെ എനിയ്ക്കു വേണ്ടപ്പെട്ട പലരും എന്നെ വിട്ടു പോയി .
എന്നെ ഞാനാക്കിയ - - അച്ഛന്റെയും അമ്മയുടെയും ഒറ്റപ്പുത്രനില്‍ നിന്നും ഇന്നത്തെ ഈ 'flexible jithu' വിലേക്ക് എന്നെ കൈ പിടിച്ചുയര്‍ത്തിയവര്‍ .. ബാല്യത്തിന്റെ നാണം കുണുങ്ങലുകളില്‍ നിന്നും സമൂഹത്തോട് ഇടപെടാന്‍ പഠിപ്പിച്ചവര്‍ ...ഏതൊരു ഷാളിന്റെയും പിറകെ വായും പൊളിച്ച് പോയിരുന്ന ആ കൗമാരക്കാരനില്‍ നിന്നും , അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള വിവേകത്തിലേക്ക് എത്തിച്ചവര്‍ .....

         അവരില്‍ ചിലര്‍ ഈ ലോകത്തു നിന്നു തന്നെ പോയി . ചിലര്‍ എന്റെ ജീവിതത്തില്‍ നിന്നും . ഇതില്‍ രണ്ടാമത്തെതാ എന്നെ കൂടുതല്‍ വിഷമിപ്പിച്ചിട്ടുള്ളത് . ..

         അവരോടെല്ലാം ഞാന്‍  പറയാന്‍ വെച്ച പലതും എനിയ്ക്ക് ഇന്നും പറയാന്‍ കഴിഞ്ഞിട്ടില്ല .അതൊക്കെ എന്റെ നെഞ്ചിലിരുന്നു വിങ്ങുകയാണ് . . ഇതു ഞാന്‍ അവര്‍ക്ക് വേണ്ടി എഴുതുന്നതല്ല . എനിയ്ക്കു വേണ്ടി എഴുതുന്നതാണ് . അങ്ങനെയെങ്കിലും എനിക്ക് ഒരു സുഖം കിട്ടട്ടെ . ഞാന്‍ അവരെ എന്തു മാത്രം സ്നേഹിച്ചിരുന്നു എന്ന് .. ഇപ്പോള്‍ ഞാന്‍ അവരെ എന്തു മാത്രം miss ചെയ്യുന്നു എന്ന് ....


                                             ജിഷ 

ഞാന്‍ ഈ 7ആം ക്ലാസ് വരെ boys only യിലാണ് പടിച്ചിരുന്നെ . അപ്പൊ ഈ girls ഉമായിട്ടുള്ള dealings ഒക്കെ വളരെ കുറവായിരുന്നു . കൂടാതെ ഒരു ചെറിയ പഠിപ്പിസ്റ്റ് എന്ന തലക്കെട്ടും ഉണ്ടായിരുന്നേ .

    {അത് പറയുമ്പോളാ ഓര്‍മ്മ വന്നത് . ഞാനേ കുറച്ച വൈകിയാ 'പ്രായപൂര്‍ത്തിയായത് '.  അന്നിവന്മാര് ഒരു വിവരവും pass ചെയ്തിരുന്നില്ലെന്നേ . അവന്മാരു നോക്കുന്ന ആ ചെറിയ ബുക്ക് മാറ്റിപ്പിടിച്ചിട്ട് ' നീ ഒന്നു പോയേ , മേഴ്സി ടീച്ചര്‍ക്ക് ആകെയുള്ള ഒരു പഠിപ്പിസ്റ്റ് ആണ് ' .. അങ്ങനെ എനിയ്ക്ക്  പ്രായപൂര്‍ത്തിയാകാന്‍ +1 വരെ കാത്തിരിയ്ക്കേണ്ടി വന്നു .......}

    
      അങ്ങനെ ജോബിന്റെയും സുധിടേം ഒക്കെ ( രണ്ടും അന്നത്തെ ഭയങ്കര ഗുണ്ടകള്‍ ആണ് ) കൂടെ പഠിച്ച്‌ ഞങ്ങള്‍ ഭയങ്കര ഗമയോടെ ഹൈ സ്കൂളില്‍ എത്തിയപ്പോഴാ ദേന്‍ട്രാ നമ്മടെ ക്ലാസ്സില്‍ പെണ്ണുങ്ങള്‍ !! ആ ഇതു കൊള്ളാമല്ലോ , ഇതാണു നിങ്ങ പറഞ്ഞ പെണ്ണുങ്ങള്‍ , ല്ലേ ... എന്തായാലും ഈ പെണ്ണുങ്ങള്‍ വന്നത് എനിയ്ക്ക് വലിയ ക്ഷീണം ആയിപ്പോയി . അവരെന്റെ ഒന്നാം സ്ഥാനം തെറിപ്പിച്ചു . (അത് വരെ ഞാന്‍ ആയിരുന്നു ക്ലാസ്സില്‍ first ഏത്? ) അതും പോരാണ്ട് എന്നെ ചൂത്താക്കിക്കളഞ്ഞു . അതൊക്കെ പോട്ടെ , നമ്മടെ ജിഷടെ കാര്യം . അങ്ങനെ ആ തിളങ്ങുന്ന കണ്ണുകള്‍  ഉള്ള , നനുത്ത ചാമ്പയ്ക്ക പോലുള്ള ചുണ്ടും , ഓമനത്തമുള്ള നുണക്കുഴിയും , നീണ്ട തിങ്ങിയ മുടിയും , ഒരു സോഡാക്കുപ്പി കണ്ണടേം വെച്ചോണ്ടൊരു ജിഷ , ഈ ഒരു  കൊച്ചുസുന്ദരി ( ഇങ്ങനെയൊക്കെ പറയണമെന്നാ എല്ലാരും പറയണത് , ശരിയായോ ആവോ ) നമ്മടെ ക്ലാസ്സിലേക്ക് വന്നു . അവള്‍ ആ ക്ലാസ്സിലേക്കല്ല , ആ സ്കൂളിലെ ഒട്ടു  മിക്കവാറും ആണ്‍പിള്ളേരുടെ നെഞ്ചിലേക്കാ കയറിയേ ...

    പിന്നെ എന്തൊക്കെ  അങ്കങ്ങള്‍ ആയിരുന്നു , ആ സ്കൂളിന്റെ ചരിത്രത്തില്‍ അന്നു വരെ ഒരു കാമുകനും പരീക്ഷിക്കാന്‍ തയ്യാറാകാത്ത സാഹസങ്ങള്‍ക്കായിരുന്നു ഞങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടി വന്നത് . ഒരുത്തന്‍ അവരുടെ എസ്കോര്‍ട്ട് ഫുള്‍ ഏറ്റെടുത്തു. പിന്നെ അവിടേം ആളു കൂടി വന്നപ്പോ , അവരു തന്നെ shift ആക്കീന്നാ തോന്നുന്നേ . ഒരുത്തന്‍ ചോക്ലേറ്റ് കൊടുക്കുന്നു , കൈ മുറിക്കുന്നു , ചോര കൊണ്ട് i love you എഴുതുന്നു .... എന്റമ്മോ ... അപ്പോഴാ എനിയ്ക്ക് മനസ്സിലായേ , ഈ പ്രേമിക്കല്‍ അത്ര എളുപ്പം പിടിച്ച പണി അല്ലാന്ന് ..

      ഈ അങ്കങ്ങളോടൊപ്പം കാലങ്ങള്‍ കടന്നു പോയി . അങ്ങനെ ഞങ്ങ പത്തിലെത്തി . ഇതു വരെ നമ്മടെ ജിഷയ്ക്കു വേണ്ടിയുള്ള ' വില്ലൊടിയ്ക്കാന്‍' ആര്‍ക്കും കഴിഞ്ഞിട്ടില്ല . ആ നേരത്താണ് അപ്പുറത്തും ഇപ്പുറത്തും ഉള്ള ചില അലവലാതികള്‍ എല്ലാം കൂടി ആ ക്ലാസ്സിനു I ക്ലാസ് എന്നു പേരും ഇട്ട് , ഞങ്ങടെ ക്ലാസ്സായ B ക്ലാസിലേക്ക് എഴുന്നള്ളിയത് . ഞങ്ങക്ക് ആദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നെ ഞങ്ങള്‍ പോട്ടേന്നു വെച്ചു .

       അപ്പോ നോക്കുമ്പോഴുണ്ടല്ലോ , ഈ മേഴ്സി ടീച്ചറുടെ ഒരു കാര്യം ,, ആ ക്ലാസ്സിലെ ഒരുത്തനെ പിടിച്ച് ക്ലാസ് ലീഡറും ആക്കി (അതിനു മുന്പ് ഞാനായിരുന്നു പലപ്പോഴും ഈ ലീഡര്‍ പണി ഒക്കെ നോക്കിയിരുന്നതേ , ഏത് ?)

     അതും ഞാന്‍ വിട്ടു . "പാവാടല്ലേ , കീറ്യെതല്ലേ , ഇട്ടോട്ടെന്നു വെച്ചപ്പോ , ദേ പൊക്കിക്കാണിക്കുന്നു . " (മനസ്സിലായില്ലേ , ഇതാ ഈ ഗവണ്മെന്റ് സ്കൂളിലൊക്കെ പഠിയ്ക്കണമെന്ന് പറയുന്നത് , അല്ല പിന്നെ ). അവനേ , നമ്മടെ ജിഷയോട് ഒരു പ്രേമം . അത് വല്യ പുത്തരിയല്ല . അവളുടെ കാമുകന്മാരുടെ എണ്ണം എടുക്കാന്‍ പോയാ ഞാന്‍ കുറേ ക്ലാസ്സുകള്‍ കയറിയിറങ്ങേണ്ടി വരും . എന്നാലും ഇവന് ഇതിന്റെ വല്ല ആവശ്യമുണ്ടോ ? അല്ല , നിങ്ങളു തന്നെ പറ .

    അതല്ല ഇവിടുത്തെ പ്രശ്നം , നമ്മടെ ജിഷക്കും ഒരു ഇളക്കം സംഭവിച്ചിട്ടുണ്ടോ എന്നൊരു doubt . എന്തിനു കൂടുതല്‍ പറയുന്നു , കാര്യങ്ങളെല്ലാം പെട്ടെന്നായി . അവരേയ് , അങ്ങനെ  പ്രേമിക്കാന്‍ തുടങ്ങി .തെറ്റ് പറയരുതല്ലോ , അവര് ഞങ്ങടെ മുന്നീക്കെടന്നു അത്യാവശ്യം നന്നായിത്തന്നെ പ്രേമിച്ചു കളഞ്ഞു .

   ജിഷ , അവള്‍ എന്നും എല്ലാവരോടും നന്നായി പെരുമാറുമായിരുന്നു , കൂട്ടത്തില്‍ എന്നോടും . പക്ഷെ, അതെനിക്ക് ഭയങ്കര കാര്യമായിരുന്നു . പത്ത് ഒക്കെ കഴിഞ്ഞിട്ട് കുറേ നാള്‍ കഴിഞ്ഞിട്ട് അവളെ ഞാന്‍ വീണ്ടും കണ്ടു . അവള്‍ടെ കസിന്റെ വീട്ടില്‍ വെച്ച് .

       ഞങ്ങള്‍ വരുന്നത് കണ്ട് അവള്‍ വീടിന്റെ അകത്തു നിന്നും വേഗം വന്നു , അപ്പോഴും അവളുടെ എപ്പോഴും കാണുന്ന ആ നനുത്ത ചിരി ഉണ്ടായിരുന്നു , ഞങ്ങളെ കണ്ട അത്ഭുതവും . ഞങ്ങളെ wish ചെയ്തു കൊണ്ട് അവള്‍ എനിക്ക് നേരെ അവളുടെ കൈ നീട്ടി . ദൈവമേ എന്താണിത് , അതും എനിക്കോ ? ജിത്തുവിന്റെ ജീവിതത്തില്‍ ആദ്യത്തെ 'പെണ്‍ ' ഷെയ്ക്ക് ഹാന്‍ഡ്‌ . അവളുടെ ആ കൈ സ്പര്‍ശം ..എന്നിലേക്ക് എന്തോ കയറിപ്പോയത് പോലെ ..

           അതൊരു തുടക്കം ആയിരുന്നു . പിന്നീടങ്ങോട്ടുള്ള കുറേ അധികം തരുണീമണികളുടെ കൈകളിലേക്കുള്ള ഒരു എളിയ തുടക്കം .

        പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല , അവള്‍ക്കറിയോന്ന് എനിയ്ക്കറിയില്ല , ഞാന്‍ അവളെ എന്റെ ആദ്യത്തെ ' girlfriend' ആക്കി . പക്ഷേ പിന്നീട് അവളോട്‌ അങ്ങനെ ഒന്ന് ഇടപെടാന്‍ പറ്റിയിട്ടില്ല . ഞാന്‍  പലവട്ടം contact ചെയ്യാന്‍ ശ്രമിച്ചിട്ടും എന്തോ contact ചെയ്യാന്‍ പറ്റിയില്ല . ഓര്‍ക്കുട്ടില്‍ friend request അയച്ചു - ഒന്നല്ല പലവട്ടം . Accept ചെയ്തില്ല - ചിലപ്പോ ഓര്‍ക്കുട്ടില്‍  active ആയിരിക്കില്ല . പിന്നെ കേട്ടു , അവളുടെ കല്യാണം കഴിഞ്ഞെന്ന് . ചിലപ്പോ ഭര്‍ത്താവ് possessive ആയതോണ്ടായിരിക്കും .( അന്ന് വീണ്ടുമൊരു തീരുമാനം എടുത്തു ... ഞാനൊരിക്കലും ഒരു possessive ഭര്‍ത്താവാവില്ല ,, ഇതു സത്യം സത്യം, ശരിയ്ക്കും സത്യം . ) അല്ലാതെ എന്റെ friend request accept ചെയ്യാതിരിയ്ക്കാനുള്ള ഒന്നും ഉള്ളതായി ഓര്‍ക്കുന്നില്ല . ഇനി എന്തെങ്കിലും ഉണ്ടോ ??
എന്നാ പറഞ്ഞാ പോരേ , മനുഷ്യന് സമാധാനം കിട്ടൂലോ !! ഇത് വല്ലാത്ത കഷ്ടമാട്ടോ . ...

    പിന്നീട് ഞാനറിഞ്ഞു , അവള്‍ ഓര്‍ക്കുട്ടില്‍ active ഒക്കെത്തന്നെയാണ് . പണ്ട് reject ചെയ്തവരുമായൊക്കെ ഇപ്പൊ നല്ല contact ഉണ്ടെന്ന് . പോരാത്തതിന് പഴയ പല അലവലാതികളുമായി മോശമല്ലാത്ത വിളികള്‍ ഒക്കെ ഉണ്ടെന്ന് . ഇത് എന്നെ വല്ലാതെ disturb ചെയ്തു . എന്തോ , ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് , എന്താ എനിക്കിവളെ ഇത്ര കാര്യം എന്ന് . School friends എപ്പോഴും school friends തന്നെ . നമ്മ എന്തൊക്കെ ജാഡയും എന്ത് സെന്റി 'യും ഒക്കെ അടിച്ചാലും അവിടെ ഒന്നും വിലപ്പോവില്ല . അവിടെ ഞാന്‍ എന്നും ആ പഴയ പത്താം ക്ലാസ്സുകാരന്‍ ആയിപ്പോയിട്ടുണ്ട് . കളങ്കമില്ലാത്ത പ്രായത്തിലെ ചങ്ങാത്തമല്ലേ , അന്ന് ഒന്നിനും വേണ്ടിയല്ലല്ലോ ആരുമായിട്ടും കൂട്ടായിരുന്നത് ? അതോണ്ടാകും അവരുടെ ഓരോരുത്തരുടെയും ചിരികളില്‍ എനിക്ക് ഇപ്പോഴും ഒരു നിഷ്കളങ്കത കാണാന്‍ കഴിയാറുണ്ട് . എന്നെ ഞാനായിട്ട് അവര്‍ക്ക് പലപ്പോഴും കാണാന്‍ പറ്റിയിരുന്നത് പോലെ .

    സിനിമയ്ക്ക് പോയപ്പോ ഒരു school  mate നെ കണ്ടു . പണീം  കഴിഞ്ഞ് രണ്ടെണ്ണം വിട്ട് രഞ്ജിത്തിന്റെ ' സ്പിരിറ്റ്‌ ' കാണാന്‍ വന്നതാ . ഉള്ള സ്പിരിറ്റ്‌ പോയെന്നാ അവന്‍ പറയുന്നത് . പെട്ടെന്നവന് മനസ്സിലായില്ല എന്നെ . ഞാന്‍ ഇപ്പൊ തടിയൊക്കെ വെച്ച് കുറച്ച് ഗ്ലാമര്‍ ആയിപ്പോയല്ലോ . ...

    " ടാ ,, ഞാന്‍ ആ മേഴ്സി ടീച്ചറുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നതാ " ഞാന്‍ പരമാവധി മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചു . നടന്നില്ല .. പിന്നെ ഞാന്‍ പതിനെട്ടാം അടവെടുത്തു . ..." ടാ ,, ആ ജിഷേടെ ക്ലാസ്സിലേ ".....

      ഓഹോ .. അവനില്‍ നിന്നും ഒരു നീണ്ട നിശ്വാസം ഉണ്ടായി . അവന്റെ കണ്ണിലെ തിളക്കം ഞാന്‍ കണ്ടു ......

                 ' എന്ത് ? ഇവനും ആ പഴയ കാമുകലിസ്റ്റില്‍ ഉള്ളവനാന്നോ ?????????????'
           

21 comments:

  1. കൊള്ളം നിന്റെ ഓര്‍മ്മശക്തിയെ ഞാന്‍ അഭിനന്നിക്കുന്നു.. എല്ലാവര്ക്കും ഇതുപോലെ സ്കൂള്‍ ഓര്‍മ്മകള്‍ ഉണ്ടാകും. എന്നാല്‍ അത് ഇതുപോലെ ഓര്‍മ്മിച്ചു എഴുതാന്‍ നീ കാണിച്ച ശ്രമം സ്തുതിയര്‍ഹാമാണ്.. പിന്നെ ആ നാണംകുണുങ്ങി ചെക്കനില്‍ നിന്നും ഇന്നത്തെ വിവേകമുള്ള സ്മാര്‍ട്ട്‌ ആയ നമ്മുടെ ജിത്തുമോനാക്കിയ നിന്റെ സഹാപാടികളോടും സുഹൃത്തുക്കളോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഇനിയും ഇതുപോലുള്ള സ്മരണകള്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ അത് വായിച്ചു നമ്മളും സ്വന്തം സ്മരണകള്‍ അയവിരക്കട്ടെ ജിത്തുമോന്‍..... എന്റെ ആശംസകള്‍..

    രാജീവ്‌ ആര്‍ നാഗ്

    ReplyDelete
  2. Haha..nalloru kadhaparachilukaaranaane iyaalu..narration adipolyaayind:-)

    ReplyDelete
  3. ആദ്യമായി തന്നെ നീ എനിക്ക് പണി തന്നു ...എനിക്ക് സ്വന്തമായി സ്കൂള്‍ ഓര്‍മകള്‍ ഇല്ല..അതെല്ലാം നിന്നെ ചുറ്റി പറ്റി ഉള്ളതാണ് ...ആ ഭാഗത്തേക്ക് ഇനി എന്റെ ഒരു തരത്തിലും ഉള്ള സംഭാവനകള്‍ ക്ക് പ്രസക്തി ഇല്ലാതായി ....എന്നിക്ക് ഇപ്പൊ തോന്നുന്നു ജിശേനെ എനക്കും ഒരുപാട് ഇഷ്ടാരുന്നു എന്ന്....നന്നായി...തുടര്‍ന്നും ഞങ്ങളെ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോകൂ ......... സനല്‍

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. DNt wry sanal... oru subjectum oro kannum vere vere reethila kaanuka.. avan avante mind alleda paraje... ninak angane aaavilalo... nee ninde kazhchapadukal parayoooo njagal kelkatte...

      wonderful...ennu parayaathirikyaan vayya....aaaaarodum ithuvare parayaatha karyagal ingane ingane avan parayumbo entho avanodulla ishttam koooodi koodi varumpole....sathyam....

      Delete
  4. come on Prem.... Its realy a greate work... orikkalum pratheeshikathathu nadakkumbol anu Albhuthagal undakunnath... Ethu "valiyoru ALBHUTHAM thanne".......


    Vipin...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. Blog Tittle Onnu style aakanam.....

    ReplyDelete
  7. aaara jithumone neee eeee last paraja ghedi? lavande perupara...sokaryayi parajamathi....

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഇതു ഞാന്‍ അവര്‍ക്ക് വേണ്ടി എഴുതുന്നതല്ല . എനിയ്ക്കു വേണ്ടി എഴുതുന്നതാണ് athenikishtaayi........

    ReplyDelete
  10. pinne ethaa eee jisha ..spelling correxct alle?

    ReplyDelete
  11. ഇതു ഞാന്‍ അവര്‍ക്ക് വേണ്ടി എഴുതുന്നതല്ല . എനിയ്ക്കു വേണ്ടി എഴുതുന്നതാണ് athenikishtaayi........

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ആളുകളുടെ മനസ്സുമായി ഒരു connection ഉണ്ടാക്കിയെടുക്കാന്‍ കഴിവുള്ള ഒരു എഴുത്തുകാരന്‍ ഇതിനുള്ളില്‍ ഉള്ളത് പോലെ .. പൊയ്പ്പോയ വഴികളെയും നടക്കുന്ന വഴികളെയും treasure ചെയ്തു സൂക്ഷിക്കുന്ന ....as i said, it's both touching and entertaining,,

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. jithumon ethoke evide olipichu vechirikarnu expecting more fm u...............

    ReplyDelete
  16. poratte ..ne ethrem naalayittum ezhuthu thudangathathu entha ennayirunnu ente samsayam...kollam poratte

    ReplyDelete
  17. poratte ..ne ethrem naalayittum ezhuthu thudangathathu entha ennayirunnu ente samsayam...kollam poratte

    lekshmyj

    ReplyDelete
  18. njan ith innum vayichu.... entho oru feel munb thonatha oru asosthatha...

    ReplyDelete